കനത്ത മഴയില്‍ കാസര്‍ഗോഡ് ബന്തടുക്ക ചാമക്കൊച്ചി റോഡ് ഗതാഗതയോഗ്യമല്ലാതായി

കാസര്‍ഗോഡ്: കനത്ത മഴയില്‍ കാസര്‍ഗോഡ് ബന്തടുക്ക ചാമക്കൊച്ചി റോഡ് ഗതാഗതയോഗ്യമല്ലാതായി. മുന്നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡില്‍ നിറയെ ചതിക്കുഴികളാണ്.

കുറ്റിക്കോല്‍ പഞ്ചായത്തിനേയും ദേലംപാടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ബന്തടുക്ക ചാമക്കൊച്ചി കളക്കര റോഡാണ് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്. മുന്നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാത. പൊട്ടിപൊളിഞ്ഞ ചതിക്കുഴികള്‍ രൂപപെട്ട റോഡിലൂടെ ഇരുചക്ര വാഹനങള്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

പ്രദേശവാസികളുടെ നിരന്തരമായുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റിക്കോല്‍ പഞ്ചായത്ത് 200 മീറ്റര്‍ ടാറിംങ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ റോഡിന് ഒരുവര്‍ഷം പോലും ആയുസ്സുണ്ടായില്ല. റീ ടാറിംങ് ചെയ്യാനുള്ള ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഗര്‍ഭിണികളെയും അസുഖബാധിതരെയും ചുമന്നാണ് സമീപത്തായുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

DONT MISS
Top