ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്തിയതായി പരാതി

വയനാട്: ബാവലിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സന്നദ്ധ സംഘടനകള്‍ ഉള്‍പ്പടെ എത്തിച്ച സാധനങ്ങള്‍ വ്യാപകമായി കടത്തിയതായി ആരോപണം. കടത്ത് ചോദ്യം ചെയ്യതതിന് മര്‍ദ്ദിച്ചതായും ക്യാമ്പില്‍ ദുരനുഭവമുണ്ടായതായും പരാതിയുണ്ട്.

തിരുനെല്ലി പഞ്ചായത്തിലെ ബാവലി മീന്‍കൊല്ലിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട വനവാസികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കഴിയുന്ന ഇവരെ അടുക്കളയില്‍ കയറ്റാറില്ലെന്നും. കുട്ടികള്‍ക്ക് മരുന്ന് കഴിക്കാന്‍ ചൂടുവെള്ളത്തിന് ചോദിച്ചപ്പോള്‍ ടാപ്പിലെ പച്ചവെള്ളം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ഇവര്‍ പറയുന്നു.

സന്നദ്ധ സംഘടന ഉള്‍പ്പടെ എത്തിച്ച സാധനങ്ങള്‍ ക്യാമ്പില്‍ നിന്നും കടത്തികൊണ്ടു പോയതായും ആരോപണമുണ്ട്. നടപടി ചോദ്യം ചെയ്തതിന് സതീഷ് എന്ന യുവാവിനെ ബാവലി ടൗണില്‍ വച്ച് ഒരു സംഘം ആക്രമിച്ചതായും പരാതിയുണ്ട്. പരുക്കേറ്റ് മനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് ചികിത്സ നിഷേധിച്ചതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ പട്ടികജാതി അതിക്രമ നിയമപ്രകാരം കേസ്സെടുക്കണമെന്നാവശ്യപെട്ട് മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്‍കി.

DONT MISS
Top