ഏഷ്യന്‍ ഗെയിംസ്: പിവി സിന്ധു ക്വാര്‍ട്ടറില്‍

പിവി സിന്ധു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-12, 21-15.

നേരത്തെ ഇന്ത്യയുടെ സൈന നെഹ്‌വാളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ഇന്തോനേഷ്യയുടെ തന്നെ ഫിട്രിയായിനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സൈനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍ 21-6, 21-14.

DONT MISS
Top