പ്രളയബാധിത പ്രദേശങ്ങളിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശം ആരംഭിച്ചു

മുഖ്യമന്ത്രി കോഴഞ്ചേരി ക്യാമ്പില്‍

ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചു. രാവിലെ എട്ടുമണിയോടെ തിരുവന്തപുരത്തുനിന്നും ഹെലികോപ്റ്ററില്‍ പുറപ്പെട്ട മുഖ്യമന്ത്രി 8.45 ഓടെയാണ് ചെങ്ങന്നൂരില്‍ എത്തിയത്. ക്രിസ്ത്യന്‍ കോളെജ് ഗൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെയുള്ള ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, എംഎല്‍ എ സജി ചെറിയാന്‍, ജില്ലാ കളക്ടര്‍ എസ് സുഹാസ്, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

ചെങ്ങന്നൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി പിന്നീട് പത്തനംതിട്ട കോഴഞ്ചേരിയിലെ എംജിഎം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.

കോഴഞ്ചേരിയില്‍ നിന്നും അദ്ദേഹം ആലപ്പുഴയിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. തുടര്‍ന്ന് അദ്ദേഹം എറണാകുളത്തെ നോര്‍ത്ത് പറവൂര്‍ ക്യാമ്പുകളിലാണ് സന്ദര്‍ശനം നടത്തുക. തൃശൂരിലെ ചാലക്കുടിയിലും സന്ദര്‍ശനം നടത്തും. വൈകുന്നേരത്തോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.

DONT MISS
Top