മുഖ്യമന്ത്രി ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

ചെങ്ങന്നൂര്‍, കോഴഞ്ചേരി, ആലപ്പുഴ, നോര്‍ത്ത് പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. തിരുവനന്തപുരത്തുനിന്ന് രാവിലെ ഹെലികോപ്ടര്‍ മാര്‍ഗം ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രി ആദ്യം ക്രിസ്ത്യന്‍ കൊളെജിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകും.

DONT MISS
Top