ഹജ്ജ് കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു

ജംറ: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ നാലാം ദിവസവും കല്ലേറ് ധര്‍പ്പണത്തിന്റെ രണ്ടാം ദിവസവുമായ ഇന്ന് ഹാജിമാര്‍ രാവിലെ മുതല്‍ തന്നെ ജംറയിലെ പിശാചിന്റെ പ്രതീകത്തിന് നേരെ കല്ലേറ് കര്‍മ്മം നടത്തി. ഹജ്ജ് കര്‍മ്മ ചടങ്ങുകള്‍ സുഗകരമായി മുന്നേറുകയാണ്. നാളെ മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മം കൂടി ഹാജിമാര്‍ നിര്‍വഹിക്കുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജു കര്‍മ്മടത്തിന് പരിസമാപ്തിയാകും.

ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മം ഏറെ സുഗകരമായി ഇന്നും മുന്നേറികൊണ്ടിരിക്കയാണ്. ഇന്ന് രണ്ടാം ദിവസത്തെ കല്ലേറ് കര്‍മ്മത്തില്‍ ജംറയിലെ പിശാചിന്റെ മൂന്ന് പ്രതികങ്ങള്‍ക്കുനേരെയും ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തുന്നുണ്ട്. ഇന്നലെ ഏറ്റവും വലിയ ജംറയായ ജംറത്തുല്‍ അഖ്ബയില്‍ മാത്രമായിരുന്നു ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തിയിരുന്നത്. യാതൊരു അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ പ്രയാസരഹിതമായാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വഹഹിക്കുന്നത്. എന്നിരുന്നാലും പുണ്യ നഗരിയിലെ താപം 44 ഡിഗ്രിയാണെന്നത് ഹാജിമാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. അതേസമയം ജംറയില്‍ താപത്തെ നേരിടാനും കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ക്ക് ഫാനും കൂളറും അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ ഷെഡ്യൂള്‍ അനുസരിച്ച് കര്‍മ്മയങ്ങള്‍ നിര്‍വഹിക്കുന്നതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, സൗദി ഹജ്ജ് മന്ത്രി അബ്ദുല്‍ അസിസ് ബിന്‍ സഊദ് ബിന്‍ നായിഫ് തുടങ്ങിയവരൊക്കെ ഹാജിമാരുടെ ക്ഷേമ കാര്യങ്ങള്‍ അന്വേഷിച്ച് പുണ്യ നഗരിയിലുണ്ട്.

DONT MISS
Top