ലക്ഷ്യം തെറ്റാതെ രാഹി, ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ഷൂട്ടിംഗ് റേഞ്ചില്‍ നിന്നാണ് നാലാം ദിനത്തിലെ സ്വര്‍ണം എത്തിയത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ 27 കാരി രാഹി സര്‍നോബത്താണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം നാലായും മൊത്തം മെഡല്‍ നേട്ടം 11 ആയും ഉയര്‍ന്നു. മെഡല്‍പട്ടികയില്‍ ആറാം സ്ഥാനത്താനത്തേക്ക് ഇന്ത്യ ഉയര്‍ന്നു.

ഇതുവരെ നാല് സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. മൂന്നാം ദിനമായ ചൊവ്വാഴ്ച ഒരു സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഷൂട്ടിംഗില്‍ നിന്ന് ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവും ലഭിച്ചപ്പോള്‍ ഗുസ്തി, സെപക് താക്രോ എന്നിവയില്‍ നിന്ന് ഓരോ വെങ്കലവും സ്വന്തമാക്കി.

DONT MISS
Top