മഴയുടെ കാരണം പറഞ്ഞപ്പോഴും നാവില്‍ വരുന്നത് ന്യൂനപക്ഷം; കുമ്മനത്തിന്റെ വഴിയേ ശ്രീധരന്‍പിള്ളയും (വീഡിയോ)


കേരളത്തിലെ മുന്‍ ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരനായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഏറെ പരിഹസിക്കപ്പെട്ട കേരളത്തിലെ രാഷ്ട്രീയ നേതാവ്. നിരന്തരം പ്രസ്താവനകളിലൂടെയും നിലപാടുകളിലൂടെയും അദ്ദേഹം കേരളാ ജനതയെ കുടുകുടാ ചിരിപ്പിച്ചു. ക്ഷണമില്ലാതെ വലിഞ്ഞുകയറി വരുന്നതിന് ‘കുമ്മനടി’ എന്ന വാക്കുതന്നെ അദ്ദേഹം കാരണമാണ് മലയാള ഭാഷയ്ക്ക് ലഭിച്ചത്.

എന്നാല്‍ പൊതുവെ മണ്ടത്തരം വിളിച്ചുപറയാത്തയാള്‍ എന്ന ഇമേജായിരുന്നു പിഎസ് ശ്രീധരന്‍ പിള്ളയുടേത്. എന്നാല്‍ അതും ഇപ്പോള്‍ തിരുത്തപ്പെടുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. മഴയുടെ കാരണമായ ന്യൂനമര്‍ദ്ദം എന്നുപറയുമ്പോള്‍ പോലും ന്യൂനപക്ഷ മര്‍ദ്ദം എന്നാണ് അദ്ദേഹത്തിന്റെ വായില്‍വരുന്നത്.

അദ്ദേഹം ന്യൂനപക്ഷമര്‍ദ്ദം എന്ന് ന്യൂനമര്‍ദ്ദത്തെ വിളിക്കുന്ന വീഡിയോ താഴെ കാണാം.

DONT MISS
Top