മഴയേക്കുറിച്ചുള്ള പ്രവചനം മുഴുവന്‍ പാളി; കാണിപ്പയ്യൂരിനെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ


മഴയേക്കുറിച്ച് പ്രവചിച്ച കാണിപ്പയ്യൂരിനെ യാതൊരു മയവുമില്ലാതെ കളിയാക്കി സോഷ്യല്‍ മീഡിയ. ഇക്കൊല്ലം മഴ കുറവായിരിക്കും എന്ന് പ്രവചിച്ചതാണ് കാണിപ്പയ്യൂരിനെ വെട്ടിലാക്കിയത്. ജ്യോതിഷത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി റിപ്പോര്‍ട്ടര്‍ ചാനല്‍ വിഷു ദിവസം കാണിച്ച പരിപാടിയിലാണ് കാണിപ്പയ്യൂര്‍ മഴയേക്കുറിച്ച് പ്രവചിച്ചത്.

മഴ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവായിരിക്കും എന്ന് പ്രവചിച്ചതിന് ശേഷം വൈദ്യുതി വകുപ്പ് അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും കാണിപ്പയ്യൂര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജ്യോതിഷത്തെത്തന്നെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയയിലെ പുതു തലമുറ.

കാണിപ്പയ്യൂരുമായി നടന്ന അഭിമുഖം താഴെ കാണാം. ആദ്യ അഞ്ചുമിനുട്ടുകള്‍ക്ക് ശേഷമാണ് മഴയേപ്പറ്റിയുള്ള കാണിപ്പയ്യൂരിന്റെ പാളിപ്പോയ പ്രവചനമുള്ളത്.

DONT MISS
Top