പ്രളയദുരന്തം: കേരളത്തിന് കേന്ദ്രം നല്‍കുന്ന അരി സൗജന്യമല്ല

തിരുവനന്തപുരം: പ്രളയദുരതത്തില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് സൗജന്യ അരിയല്ല. കേരളത്തിന് സൗജന്യ അരിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

89, 540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 1,11,000 മെട്രിക് ടണ്‍ അരിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചിരിക്കുന്ന അരിയ്ക്ക് വില നല്‍കേണ്ട സ്ഥിതിയിലാണ് കേരളം. ദുരന്തത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന കേരളത്തിന് തിരിച്ചടിയാണ് കേന്ദ്രത്തിന്റെ നിലപാട്.

ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ 233 കോടി രൂപയാണ് അരിയ്ക്കായി കേരളം നല്‍കേണ്ടത്. പണം തത്കാലം നല്‍കേണ്ടതില്ലെന്നും പിന്നീട് നല്‍കിയാല്‍ മതിയെന്നും കേന്ദ്രം അയച്ച കത്തില്‍ പറയുന്നു.

DONT MISS
Top