40,000 പൊലീസ് ഉദ്യോഗസ്ഥര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സേവനത്തിനിന്റെയും സുരക്ഷയുടെയും കാവലാളായി നിന്ന പൊലീസ് സേനാഗംങ്ങള്‍ വിശ്രമമില്ലാതെ പുതുദൗത്യങ്ങളിലേക്ക് കടക്കുകയാണ്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതര്‍ക്ക് വീടുകള്‍ വീണ്ടും താമസയോഗ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. പ്രളയത്തെത്തുടര്‍ന്ന് നിരവധി വീടുകളും റോഡുകളും പരിസരപ്രദേശങ്ങളും വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ കുടുംബങ്ങള്‍ക്ക് വീണ്ടും താമസിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. അതില്‍ പൊലീസ് സേന മുന്നിട്ടു നിന്ന് പ്രവര്‍ത്തിക്കും. സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാവും ഇതു ചെയ്യുന്നത്.

DONT MISS
Top