മക്കയിലെ പുണ്യ നഗരിയില്‍ പിടികൂടിയ മധ്യപാനിക്ക് ചാട്ടവാറടി ശിക്ഷ

മക്ക: ഹജ്ജ് കര്‍മ്മം നടക്കുന്ന മക്കയിലെ പുണ്യ നഗരിയില്‍ വെച്ച് മദ്യപാനിയെ കണ്ടെത്തി പിടികൂടി ശിക്ഷ വിധിച്ചു. രണ്ട് കാറുള്‍ തമ്മില്‍ കൂടിയിടിച്ചുണ്ടായ അപകട സ്ഥലത്ത് എത്തിയ പൊലീസാണ് ഡ്രൈവര്‍മാരില്‍ ഒരാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്.

വിശുദ്ധ മക്കയയുടെ പടിഞ്ഞാറ് ഭാഗത്ത് അഞ്ച് കിലോമീറ്റര്‍ അകലെ  ഹജ്ജു കര്‍മ്മം നടക്കുന്ന സ്ഥലപരിധിക്കകത്തുവെച്ചാണ് സംഭവം. അപടമുണ്ടായ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവര്‍മാരുമായി സംസാരിക്കവെ അവരിലൊരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉടന്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും 15 മിനുട്ടിനകം ശിക്ഷ വിധിക്കുകയും ചെയ്തു. ചാട്ടവാറടിയാണ് ശിക്ഷ.

DONT MISS
Top