ഹാജിമാര്‍ ജംറയിലെ കല്ലേറ് കര്‍മ്മം തുടങ്ങി

മിന: ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായ ജംറയില്‍ പിശാചിന്റെ പ്രതീകത്തിനുനേരെയുള്ള കല്ലേറ് കര്‍മ്മം നടത്തുന്ന ചടങ്ങ് ആരംഭിച്ചു. ജംറയിലുള്ള പിശാചിന്റെ മൂന്ന് പതീകങ്ങളില്‍ ജംറത്തുല്‍ അഖ്ബ എന്ന ഏറ്റവും വലിയ പ്രതീകത്തിനു നേരെയാണ് ഇന്ന് കല്ലേറ് കര്‍മ്മം നടത്തിയത്. ഏഴ് കല്ലുകളാണ് ഹാജിമാര്‍ ജംറത്തുല്‍ അഖ്ബയില്‍ എറിഞ്ഞത്. തുടര്‍ന്ന് പുരുഷ ഹാജിമാര്‍ തല മുണ്ഡനം, ഇഹ്‌റാം വേഷം മാറി സാധാരണ വേഷം ധരിക്കല്‍, മക്കയില്‍ചെന്ന് ഇഫാദത്തിന്റെ തവ്വാഫ് നിര്‍വ്വഹിക്കല്‍, ബലി അറുക്കല്‍, തുടങ്ങിയ കര്‍മ്മങ്ങള്‍ ഹാജിമാര്‍ നിര്‍വ്വഹിച്ചു.

ഇന്ന് പ്രഭാതത്തിലാണ് ഹാജിമാര്‍ മുസ്ദലിഫയില്‍നിന്നും മിനയില്‍ തിരിച്ചെത്തി ജംറയില്‍ കല്ലേറ് കര്‍മ്മം ആരംഭിച്ചത്. വളരെ സമാധാന പൂര്‍വ്വവും പ്രയാസ രഹിതവുമായാണ് ഹാജിമാര്‍ ഇന്നലെ ജംറയില്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്. ഏഴ് കല്ലുകളാണ് പിശാചിന്റെ പ്രതീകത്തിനുനേരെ ആദ്യ കല്ലേറ് ദിവസമായ ഇന്നലെ ഹാജിമാര്‍ എറിഞ്ഞത്. ഇന്നും നാളെയും മറ്റന്നാളും മിനായിലെ കൂടാരങ്ങളില്‍ താമസിച്ച് കല്ലേറ് കര്‍മ്മം നടത്തി വ്യാഴാഴ്ച മുതല്‍ ഹാജിമാര്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മിനയോട് വിടവാങ്ങും. വ്യാഴാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് മിനയോട് വിടവാക്കാന്‍ സാധിക്കാത്ത ഹാജിമാര്‍ വെള്ളിയാഴ്ച കൂടി കല്ലേറ് കര്‍മ്മം നടത്തി മിനയോട് വിടവാങ്ങും.

DONT MISS
Top