ശക്തമായ കാറ്റില്‍ കഅബയുടെ മൂടുപടമായ കിസ്‌വയുടെ ഭാഗങ്ങള്‍ ഇളകി

മക്ക: ഞായറാഴ്ച വൈകീട്ട് മക്കയിലുണ്ടായ ശക്തമായ കാറ്റില്‍ വിശുദ്ധ കഅ്ബയുടെ മൂടുപടമായ കിസ്‌വ ഇളകി. കിസ്‌വയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച ഭാഗങ്ങള്‍ വേര്‍പെട്ടു. തിങ്കളാഴ്ച രാവിലെ അറഫ ദിനത്തില്‍ പഴയ കിസ്‌വ മാറ്റി പുതിയ കിസ്‌വ ഹറമിനെ അണിയിക്കാനിരിക്കെയാണ് കിസ്‌വ ഇളകി യോജിപ്പിച്ച ഭാഗങ്ങള്‍ പരസ്പരം വേര്‍പെട്ടത്. ശക്തമായ കാറ്റില്‍ കിസ്‌വയുടെ ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച ഗഌഡിംഗ് വേര്‍പെടുകയായിരുന്നു കാരണം. വിവിധ കഷ്ണങ്ങളായി തുന്നിച്ചേര്‍ത്ത കിസ്‌വ വേര്‍പ്പെട്ട നിലയിലായത് പിന്നീട് ഹറം കാര്യാലയ അധികൃതര്‍ കിസ്‌വയുടെ ഭാഗങ്ങള്‍ യഥാ സ്ഥാനത്തുതന്നെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

DONT MISS
Top