വയനാട്ടില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നു; പ്രതിഷേധം ശക്തം

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: മഴകെടുതിയുടെ ദുരന്തം ഇനിയും വിട്ടുമാറാത്ത വയനാട് ജില്ലയില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച് മാറ്റുന്നു. പരിസ്ഥിതി ലോല പ്രദേശം കൂടിയായ എടക്കല്‍ ഗുഹയുടെ സമീപത്തായാണ് മരം മുറി. അനധികൃത മരം മുറിക്കെതിരെ പ്രധിഷേധവും ശക്തമായിട്ടുണ്ട്.

ചരിത്ര പ്രധാന്യമുള്ള എടക്കല്‍ ഗുഹയുടെ പരിസരത്ത് നിന്നും നിരവധി മരങ്ങള്‍ ഇതിനോടകം മുറിച്ച് മാറ്റി കഴിഞ്ഞു. എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ നടന്നു പോകുന്ന പാര്‍ക്കിംഗ് ഏരിയയുടെ പാതയോട് ചേര്‍ന്നാണ് മരം മുറി. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശത്തു നിന്നാണ് സ്വകാര്യ വ്യക്തിയുടെ മരം മുറി. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രത നിലനിന്നിരുന്ന സമയത്താണ് മരം മുറിച്ച് കടത്തിയത്

ഗുഹാമാനേജറടക്കം ജീവനക്കാര്‍ നടന്നു പോകുന്നതും മരം മുറിച്ച് മാറ്റിയ സ്ഥലത്തിനടത്തുള്ള പാതയിലൂടെയാണ്. അതീവ പരിസ്ഥിതിക പ്രാധാന്യവും സംരക്ഷണ ചരിത്ര ലിഖിതങ്ങളും ഉള്‍ക്കൊള്ളുന്ന എടക്കല്‍ ഗുഹാ പരിസരത്ത് ശക്തമായ മഴക്കെടുതിയും നേരിടുന്ന സമയത്ത് മലഞ്ചെരുവില്‍ നടത്തിയ മരം മുറിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

DONT MISS
Top