കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ സൗദി ഭരണാധികാരി ദുഃഖവും അനുശോചനവും അറിയിച്ചു

ജിദ്ദ: കേരള സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തത്തില്‍ സൗദി ഭരണാധികാരിയും മക്ക, മദീന പുണ്യ നഗരങ്ങളുടെ സേവനന്‍ കൂടിയായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദുഃഖം രേഖപ്പെടുത്തി. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിലും നിരവധി ജീവന്‍ നഷ്ടമായതിലും സൗദി ജനത ദുഃഖിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കേബിള്‍ സന്ദേശത്തില്‍ ഇരുവരും പറഞ്ഞു.

‘കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ കുറിച്ചും അവിടെ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും വസ്തുവകകള്‍ നഷ്ടമായതും ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു. സൗദി ജനതയുടെയും രാഷ്ട്രത്തിന്റെയും ദുഃഖം രേഖപ്പെടുത്തുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്ന്” സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അയച്ച കേബിള്‍ സന്ദേശത്തില്‍ പറഞ്ഞു. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് കേബിള്‍ സന്ദേശമയച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്.

DONT MISS
Top