പ്രളയക്കെടുതി: പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും

ജില്ലാകളക്ടര്‍

പത്തനംതിട്ട: പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. എല്ലാ ജീവനക്കാരും ഓഫീസില്‍ ഹാജരാകണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

കൃഷി, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്യാമ്പുകളിലേക്ക് നിയോഗിച്ചുകൊണ്ട് നല്‍കിയിട്ടുള്ള ഉത്തരവ് പ്രകാരം ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള ക്യാമ്പുകളില്‍ ഹാജരായി ചുമതലകള്‍ നിര്‍വഹിക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഉത്തരവുകള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

DONT MISS
Top