അമിതവില ഈടാക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കൊച്ചി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനം അതിജീവനത്തിനായി പോരാടുമ്പോള്‍ അമിതവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍വ്വവും നഷ്ടപ്പെട്ട് നില്‍ക്കുന്ന നമ്മുടെ പ്രിയസഹോദരങ്ങള്‍ക്ക് സഹായവും കരുണയും ചൊരിയേണ്ട സമയമാണിത്. എന്നാല്‍ ദുഖകരമായ ഈ അവസ്ഥയെ മുതലാക്കി ചില കച്ചവട സ്ഥാപനങ്ങളും, ഹോട്ടലുകളും ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ഉയര്‍ന്നവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി  സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

DONT MISS
Top