വ്യാജപ്രചരണക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവവന്തപുരം: മഴക്കെടുതികള്‍ക്കിടയില്‍ വ്യാജപ്രചരണങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇത്തരം പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. യഥാര്‍ഥ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള ഡാമുകള്‍ക്ക് ബലക്ഷയം സംഭവിച്ചതായും ഡാമുകള്‍ തകരും എന്ന തരത്തിലുമാണ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. മുല്ലപെരിയാര്‍ ഉള്‍പ്പടെ കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ ഡാമുകളും പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എംഎം മണിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

DONT MISS
Top