മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്നാട്; കേരളത്തിന് തിരിച്ചടി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജലനിരപ്പ് 142 അടിയായി തന്നെ നിലനിര്‍ത്തും എന്ന് തമിഴ്‌നാട് അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അയച്ച കത്തിന് മറുപടി നല്‍കവെയാണ് മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചത്.

അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്കു മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. ഇടുക്കി സ്വദേശിയായ റസല്‍ ജോയിയാണ് ഹര്‍ജി നല്‍കിയത്.

DONT MISS
Top