അടിയന്തര സഹായത്തിനായി 1077 ലേക്ക് വിളിക്കുക; കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ വാട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അടിയന്തര സഹായത്തിനായി 1077 എന്ന ട്രോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി വാട്‌സ്ആപ്പ് നമ്പറിന്റെ വിശദാംശങ്ങള്‍ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി നമ്പറുകള്‍ ലഭ്യമാണെങ്കിലും മിക്ക നമ്പറിലും വിളിക്കുമ്പോള്‍ ലഭ്യമാകുന്നില്ല എന്ന് ജനങ്ങള്‍ പരാതി പറയുന്നുണ്ട്. കോളുകള്‍ ധാരാളം ഉണ്ട്. അതിനാല്‍ എന്‍ഗേജ്ഡ് ആണെങ്കില്‍ ക്ഷമയോടെ ആവര്‍ത്തിച്ച് ശ്രമിക്കണം എന്ന് കേരള പൊലീസ് നിര്‍ദേശം നല്‍കുന്നു. വിവരങ്ങള്‍ പരമാവധി വേഗത്തില്‍ കൈമാറുക. അപകടത്തിലുള്ളവരുടെ നമ്പരാണ് പ്രധാനം. തിരികെ ബന്ധപ്പെടേണ്ട നമ്പരും നല്‍കണം. ഇതിന് തയ്യാറെടുത്ത ശേഷം മാത്രം വിളിക്കുക എന്നും കേരള പൊലീസ് അറിയിച്ചു.

DONT MISS
Top