മഴക്കെടുതി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ വെള്ളപ്പൊക്കവും മഴയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരും. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, പിഎച്ച് കുര്യന്‍, എംവി ജയരാജന്‍, വിഎസ് സെന്തില്‍, രമണ്‍ ശ്രീവാസ്തവ, നേവല്‍ ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രളയക്കെടുതി തുടരുകയും 14 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രണ്ട് തവണ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് ഉദ്യോഗസ്ഥര്‍ക്കും ദുരന്തനിവാരണ ഏജന്‍സികള്‍ക്കും ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്.

DONT MISS
Top