ബിജെപി ആസ്ഥാനത്ത് അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീണു; വീഡിയോ വൈറല്‍

ദില്ലി: സ്വാതന്ത്ര്യദിനത്തില്‍ ബിജെപി ആസ്ഥാനത്ത് അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷാ ദേശീയ പതാക ഉയര്‍ത്തിയത്. അമിത് ഷാ ദേശീയ പതാക ഉയര്‍ത്തുന്നതും അത് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആദ്യം ഉയര്‍ത്തിയപ്പോള്‍ പതാക താഴെ വീഴുന്നതും താഴെ വീണ പതാക വീണ്ടും ഉയര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പതാക താഴെ വീഴുന്നതിനിടയില്‍ ആരോ ദുരന്തം എന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബിജെപിക്കെതിരെയും അമിത് ഷായ്ക്ക് എതിരെയുമുള്ള ഒരു ആയുധമാക്കിയെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. പതാക കൈകാര്യം ചെയ്യാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കൈകാര്യം ചെയ്യുക എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

DONT MISS
Top