അറഫാദിനത്തില്‍ നമിറ പള്ളിയിലെ നിസ്‌ക്കാരത്തിന് ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷേഖ് നേതൃത്വം നല്‍കും

മക്ക: ഹജ്ജിന്റെ മുഖ്യ ചടങ്ങായ അറഫ സംഗമത്തിന് മുമ്പ് അറഫയുടെ അതിര്‍ത്തി പ്രദേശമായ നമിറ മസ്ജിദില്‍ നടക്കുന്ന വാര്‍ഷിക പ്രഭാഷണത്തിനും നിസ്‌ക്കാരത്തിനും ഷേഖ് ഡോക്ടര്‍ ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷേഖ് തേൃത്വം നല്‍കും. മദീനയിലെ പ്രവാചകന്റെ പള്ളിയിലെ ഇമാമുമാരില്‍ ഒരാളാണ് ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷേഖ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇദ്ദേഹത്തെ അറഫയിലെ വാര്‍ഷിക പ്രഭാഷണത്തിനും നിസ്‌ക്കാരത്തത്തിന് നേതൃത്വം നല്‍കാനും നിയമിച്ചുകൊണ്ട് ഉത്തരവിട്ടതെന്ന് മക്ക പ്രവിശ്യാ ഗവര്‍ണറേറ്റില്‍നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഷേഖ് സാദ് അല്‍ ശാത്തിരിയായിരുന്നു അറഫയില്‍ നമസ്‌ക്കാരത്തിനും ഖുത്തുബക്കും നേതൃത്വം നല്‍കിയിരുന്നത്. ഹിജ്‌റ വര്‍ഷം 1418 ലായിരുന്നു ഷേഖ് ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷേഖ് മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാമായി നിയമിതനായത്. അതിന് മുമ്പ് നജ്‌റാന്‍, റിയാദ്, മദിന എന്നിവിടങ്ങളില്‍ ന്യായാധിപനായി സേവനമനുഷ്ഠിച്ചിരുന്നു.

DONT MISS
Top