ഇന്ത്യയുടെ തിരിച്ചടി; ജമ്മുവില്‍ രണ്ട് പാക് സൈനികരെ വധിച്ചു

ദില്ലി: ജമ്മു കശ്മീരിലെ തങ്ധറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ സൈനികരെ  ഇന്ത്യന്‍ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള താങ്ധര്‍ മേഖലയില്‍ ഇന്നലെ രാത്രിയോടെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍  സൈനികനായ പുഷ്‌പേന്ദര്‍ സിംഗ്   കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം താങ്ധറിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടുപേരെ വധിച്ചത്.

താങ്ധറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നിരന്തരം ഇന്ത്യന്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയും നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞ് കയറ്റം നടത്തുകയും ചെയ്യാറുണ്ട്. ഇന്നലെ ഇന്ത്യന്‍ സൈന്യം നിടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധവകുപ്പ് വക്താവ് രാജേഷ് കാലിയ പറഞ്ഞു.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ജമ്മുകശ്മീരിലും ഒരുക്കിയിരിക്കുന്നത്.

DONT MISS
Top