സാഫ് അണ്ടര്‍ 15: ഇന്ത്യന്‍ വനിതാ ടീം സെമിയില്‍

ഇന്ത്യന്‍ അണ്ടര്‍ 15 ടീം

തിംഫു: ഇന്ത്യന്‍ അണ്ടര്‍ 15 ടീം വനിതാ സാഫ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ഭൂട്ടാനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 58-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഷില്‍ക്കി ദേവിയാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.

സാഫ് അണ്ടര്‍ 15 വനിതാ ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകള്‍ക്കായിരുന്നു ഇന്ത്യ തകര്‍ത്തത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ നേപ്പാളോ ബംഗ്ലാദേശോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍. 18 നാണ് ഫൈനല്‍.

DONT MISS
Top