പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പൊലീസ് സ്‌റ്റേഷനുകളുടേയും നാല് തീരദേശ പൊലീസ് സ്‌റ്റേഷന്‍ മന്ദിരങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. നഗരൂരില്‍ പുതുതായി ആരംഭിച്ച ഡിജിറ്റല്‍ പൊലീസ് സ്‌റ്റേഷനോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍ എ സമ്പത്ത് എംപി മുഖ്യാതിഥിയായിരുന്നു.

നഗരൂര്‍ പൊലീസ് സ്‌റ്റേഷന്‍ കൂടാതെ കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലം, പാലക്കാട് ജില്ലയിലെ കൊപ്പം, വയനാട് ജില്ലയിലെ തൊണ്ടര്‍നാട് എന്നീ സ്‌റ്റേഷനുകളും, തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പൂവാര്‍, അഞ്ചുതെങ്ങ്, കോഴിക്കോട് ജില്ലയിലെ വടകര, ആലത്തൂര്‍ എന്നീ തീരദേശ പൊലീസ് സ്‌റ്റേഷനുകളും, കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി, പാലക്കാട് കുഴല്‍ മന്നം, ആലപ്പുഴ കുത്തിക്കോട് എന്നീ പൊലീസ് സ്‌റ്റേഷനുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

DONT MISS
Top