കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസക്യാമ്പില്‍ ആശ്വാസം പകര്‍ന്ന് നടന്‍ ജയസൂര്യ

കൊച്ചി: മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി നടന്‍ ജയസൂര്യ എത്തി. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസക്യാമ്പിലാണ് ആശ്വാസം പകര്‍ന്ന് ജയസൂര്യ എത്തിയത്.

എറണാകുളം ജില്ലയിലെ മാഞ്ഞൂര്‍ ദുരിതാശ്വാസക്യാമ്പിലെത്തിയ ജയസൂര്യ ക്യാമ്പിലുള്ളവര്‍ക്ക് അരി വിതരണം ചെയ്തു. സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

വെള്ളം കയറി നശിച്ച വീടുകള്‍ ശുചിയാക്കാന്‍ സഹായം നല്‍കുമെന്നും ജയസൂര്യ വാഗ്ദാനം നല്‍കി. ദുരന്തനിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു.

DONT MISS
Top