‘ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുത്’; അത് കോണ്‍ഗ്രസ് നല്‍കിയ വിശേഷണം മാത്രമാണെന്നും ബിജെപി എംഎല്‍എ

ഗ്യാന്‍ ദേവ് അഹൂജ

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുതെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. നെഹ്‌റു പണ്ഡിറ്റല്ലെന്നും അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണതെന്നുമായിരുന്നു അഹൂജയുടെ പ്രസ്താവന.

‘നെഹ്‌റു ഒരിക്കലും പണ്ഡിറ്റല്ല. ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണത്,’ ബിജെപി ആസ്ഥാനത്ത് സംസാരിക്കവെ അഹൂജ പറഞ്ഞു. ജാതീയതയുടെ പേരുപറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ ആരോപിച്ചു.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ജയ്പൂരിലെത്താനിരിക്കെയാണ് വിവാദ പരാമര്‍ശവുമായി അള്‍വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ അഹൂജ രംഗത്തെത്തിയത്.

DONT MISS
Top