കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: രാഹുല്‍ ഗാന്ധി

ദില്ലി: കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യുന്നതിനും രക്ഷാ പ്രവര്‍ത്തനത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മഴമൂലം കേരളത്തിലെ സ്ഥിതിഗതികള്‍ താറുമാറായിരിക്കുകയാണ്. ജനങ്ങളുടെ സമ്പാദ്യങ്ങള്‍ നശിക്കുകയും ജനങ്ങള്‍ വീടുകളില്‍ നിന്നും ഒഴിയേണ്ട അവസ്ഥയുമാണ് ഉള്ളത്. അവശ്യമുള്ളവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്.  ദുരിതം അനുഭവിക്കുന്നവരോടൊപ്പം എന്റെ പ്രാര്‍ത്ഥന ഉണ്ടാകും എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

DONT MISS
Top