ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോടതി

റിയാദ്: ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതിയുടെ അഭ്യര്‍ത്ഥന. സൗദിയിലെ എല്ലാ മുസ്‌ലിം മതവിശ്വാസികളോടുമാണ് സൗദി സുപ്രിം കോടതി മാസപ്പിറവി നിരീക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. നാളെ സന്ധ്യക്കാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാവുന്നതാണ്.

മാസപ്പിറവി കാണുന്നവര്‍ തൊട്ടുത്ത കോടതിയിലോ മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ മാസപ്പിവി കണ്ടവിവരം അറിയിക്കണമെന്നും സുപ്രിം കോടതിയുടെ കുറിപ്പില്‍ അറിയിച്ചു. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎയാണ് ഇത്‌സംബന്ധമായ വിവരം അറിയിച്ചത്.

ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ആഗസ്ത് 20 തിങ്കളാഴ്ച ഹജ്ജ് കര്‍മ്മത്തിന്റെ പരമപ്രധാന ചടങ്ങായ അറഫാ സംഗമവും 21 ചൊവ്വാഴ്ച ഈദുല്‍ അദ്ഹ എന്ന ബലിപെരുന്നാളുമായിരിക്കും. ശനിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ആഗസ്ത് 21 ചൊവ്വാഴ്ച അറഫാ സംഗമവും 22 ബുധന്‍ പെരുന്നാളുമായിരിക്കും.

DONT MISS
Top