ഇടുക്കി റിസോര്‍ട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

ഇടുക്കി: ഇടുക്കിയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരില്‍ റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചു. രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടങ്ങുന്ന റഷ്യന്‍ കുടുംബത്തെ സമാന്തരമായ നടപ്പാതയിലൂടെയാണ് പുറത്ത് കൊണ്ടുവന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇവര്‍ കുമരകത്തേക്ക് പുറപ്പെട്ടു. അമേരിക്കക്കാരായ ദമ്പതികള്‍ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു. അടിയന്തിരമായി പുറത്ത് പോകേണ്ടവരെയാണ് അല്‍പ്പം സാഹസികമായ സമാന്തര പാത വഴി പുറത്ത് കൊണ്ടുവന്നത്. ബാക്കിയുള്ളവര്‍ കാത്തിരിക്കാനുള്ള സന്നദ്ധത അറിയിച്ചു.

ഇനിയും റിസോര്‍ട്ടിലുള്ളവരെ മണ്ണിടിഞ്ഞ ഭാഗത്ത് കല്ലുകള്‍ പാകി പുറത്തെത്തിക്കാനാണ് കരസേന ശ്രമിക്കുന്നത്. വൈകുന്നേരത്തോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡില്‍ നിന്നും മണ്ണ് പൂര്‍ണമായും നീക്കി വാഹനങ്ങള്‍ പുറത്തെത്തിക്കാവുന്ന സാഹചര്യമല്ല ഉളളത്.

DONT MISS
Top