പാലക്കാട് ജില്ലയില്‍ മഴയ്ക്ക് നേരിയശമനം, താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തില്‍

പാലക്കാട് ജില്ലയില്‍ മഴയ്ക്ക് നേരിയശമനം, എന്നാല്‍ പുഴകളെല്ലാം കര കവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും ഇപ്പോഴും വെള്ളത്തിലാണ്. 21 ദുരിതാശ്വാസ ക്യാംപുകളിലായി 2025 പേരെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു. മഴ വീണ്ടും ശക്തി പ്രാപിച്ചേക്കാം എന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അര നൂറ്റാണ്ട് ചരിത്രത്തിനിടയില്‍ ആദ്യമായാണ് പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ ഒരു വെള്ളപൊക്കം ഉണ്ടായത്. മഴയ്ക്ക് നേരിയ ശമനം ജില്ലയില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും പുഴയോരത്തുളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം തുടരുകയാണ്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 150 സെന്റിമീറ്ററില്‍ നിന്ന് 63 സെന്റിമീറ്ററിലേക്ക് താഴ്ത്തി. എന്നാല്‍ നദികള്‍ കരകവിഞൊഴുക്കുന്നതിനാല്‍, കഞ്ചിക്കോട്, പുതുപരിയാരം, മാട്ടുമന്ത തുടങ്ങി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്.ഒറ്റപ്പെട്ട മേഖലകളില്‍ എല്ലാം അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സജീവമാണ്. ഭക്ഷണപൊതി ഉള്‍പ്പടെയുള്ള സേവനങ്ങളും പ്രദേശത്ത് സേന അംഗങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

21 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ ഇതുവരെ തുടങ്ങിയിരിക്കുന്നത്. 2025 പേരെ വിവധ ക്യാമ്പുകളിലായി മാറ്റി പാര്‍പ്പിച്ചു. മഴ വീണ്ടും ശക്തി പ്രാപിച്ചേക്കാം എന്ന മുനറിയിപ്പുള്ളതുകൊണ്ട് ജില്ലയില്‍ അതീവ ജാഗ്രത നിര്‌ദേശമായ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വാട്ടര്‍ അതോററ്റിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതിനാല്‍ ഓര്‍ഴ്ചത്തേക്ക് നഗരത്തിലെ കുടി വെള്ള വിതരണം മുടങ്ങും. ഡാം സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എല്ലാം ഒരാഴ്ചത്തേക്ക് പ്രവേശനം നിരോധിചിരിക്കുകയാണ്. ജൈനിമേട്ആണ്ടി മഠം, ശേഖരിപുരം, സഞ്ജയ് നഗര്‍ എന്നിവടങ്ങിലേക്കുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് നിരോധിചിട്ടുണ്ട്

DONT MISS
Top