ഇടുക്കിയില്‍ രണ്ട്‌ ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; ഇരമ്പിയാര്‍ത്ത് പെരിയാര്‍

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍കൂടി തുറന്നു. ഇന്നലെ ഒരു ഷട്ടര്‍ തുറന്നിരുന്നതിനാല്‍ ഇപ്പോള്‍ മൂന്ന് ഷട്ടറുകളാണ് മൊത്തം ഉയര്‍ത്തിയിരിക്കുന്നത്. കനത്ത മഴയും നീരൊഴുക്കും തുടരുകയാണ്.

രാത്രി 2400.38 അടി ജലനിരപ്പായിരുന്നത് രാവിലെ 2401 അടി പിന്നിട്ടു. ഇതോടെയാണ് രണ്ട് ഷട്ടറുകള്‍കൂടി ഉയര്‍ത്തിയത്. ഇക്കാര്യത്തിലുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവും വൈകിട്ടോടെ തന്നെ വൈദ്യുതി മന്ത്രി എംഎം മണി നല്‍കിയിരുന്നു.

ഇന്നലെ 50 ഘനമീറ്റര്‍ ജലം ഒരു സെക്കന്റില്‍ എന്ന കണക്കിലാണ് തുറന്നുവിട്ടത്. ഇന്ന് അത് ഇരട്ടിയായിട്ടാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ ജലം എന്ന കണക്കിലാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

സംഭരണശേഷിയുടെ 97.61 ശതമാനം ജലം ഇപ്പോള്‍ ഡാമിലുണ്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി മൂന്ന് ഡാമുകള്‍ ഉപയോഗപ്പെടുത്തിയാണ് ജലം സംഭരിച്ചിരിച്ചിരിക്കുന്നതെങ്കിലും ചെറുതോണിയില്‍ മാത്രമാണ് തുറന്നുവിടാന്‍ സൗകര്യമുള്ളത്.

DONT MISS
Top