മാന്‍ ട്രക്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു


12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന മാന്‍ ട്രക്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫോഴ്‌സ് മോട്ടോഴ്‌സുമായി സഹകരിച്ച് ഇന്ത്യയിലെത്തിയ മാന്‍ ട്രക്‌സിന് പ്രതീക്ഷിച്ച വില്‍പന നേടാനായില്ല. ഇന്ത്യന്‍ കമ്പനികള്‍ മാന്‍ ട്രക്‌സിന് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുകയും ചെയ്തു.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മാന്‍ ട്രക്‌സ്. കമ്പനിയുടെ മധ്യപ്രദേശിലുള്ള നിര്‍മാണ ശാല വില്‍പന നടത്താന്‍ തീരുമാനമായിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങള്‍കൂടി പ്രവര്‍ത്തനം തുടരും. ഓര്‍ഡറുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ കുറച്ച് വാഹനങ്ങള്‍കൂടി നിര്‍മിക്കും. അഞ്ച് വര്‍ഷംകൂടി വില്‍പനാനന്തര സേവനം ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു.

ഓഫീസ് ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞുപോകാനുള്ള സൗകര്യം കമ്പനി ഒരുക്കി. എന്നാല്‍ നിര്‍മാണ ശാലയിലെ ജീവനക്കാര്‍ക്ക് അത്തരം അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിടുന്ന രണ്ടാമത്തെ വാഹന നിര്‍മാതാവായി മാന്‍ ട്രക്‌സ്. നേരത്തെ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിട്ടിരുന്നു.

DONT MISS
Top