‘പ്രതിപക്ഷ ഐക്യം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം’; ആദ്യം നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുല്‍ ശ്രമിക്കേണ്ടതെന്നും സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: പ്രതിപക്ഷ ഐക്യം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗ് വിജയിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

സ്വന്തം ശക്തി അനുനിമിഷം ചോരുകയാണ് രാഹുലിനും കൂട്ടാളികള്‍ക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത് ഇതുതന്നെ. ആദ്യം നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് രാഹുല്‍ ശ്രമിക്കേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

നേരത്തെ നടന്ന രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞടുപ്പില്‍ യുപിഎ സ്ഥാനാര്‍ത്ഥി ബികെ പ്രസാദിനെയാണ് ഹരിവംശ് പരാജയപ്പെടുത്തിയത്. ഹരിവംശിന് 125 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രസാദിന് 105 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ആം ആദ്മി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

DONT MISS
Top