ഉരുള്‍പൊട്ടല്‍: ഇടുക്കി ജില്ലയില്‍ മരണം ഏഴായി

തിരുവനന്തപുരം: ഇടുക്കിയിലുണ്ടായ ഉരുള്‍െപാട്ടലില്‍ മരണം ഏഴായി. അടിമാലി മൂന്നാര്‍ റൂട്ടിലെ ദേശീയപാതയ്ക്ക് സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീട്ടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അഞ്ചുപേരാണ് മരിച്ചത്. ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷെമീന, മക്കളായ ദിയ, സന എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയെയും ബന്ധുവിനെയും മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. കഞ്ഞിക്കുഴിയിലും രണ്ടുപേര്‍ മരിച്ചു . അഗസ്തി ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തിന്റെ വിവധ ജില്ലകളിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വയനാടും മലപ്പുറത്തും ഓരോരുത്തര്‍ വീതം മരിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെ രണ്ടുപേര്‍ മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിയില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

DONT MISS
Top