ബിസിസിഐയുടെ പുതിയ ഭരണഘടന സംബന്ധിച്ച് സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കും

സുപ്രിം കോടതി

ദില്ലി: ബിസിസിഐയുടെ പുതിയ ഭരണഘടന സംബന്ധിച്ച് സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഒരിക്കല്‍ ഭാരവാഹികളായവര്‍ക്കുള്ള മൂന്ന് വര്‍ഷത്തെ മത്സര വിലക്ക്, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നീ ലോധ കമ്മറ്റി വ്യവസ്ഥകള്‍ സുപ്രിം കോടതി ഭേദഗതി ചെയ്തേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുക.

പുതിയ ഭരണഘടന സംബന്ധിച്ച വിധി വരുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ തെരെഞ്ഞെടുപ്പ് നടത്തുന്നതിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഉള്‍പ്പടെ ഉള്ളവ വിലക്കില്‍ ഇളവ് തേടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2016 ജൂലൈ 18 ന് ആണ് ബിസിസിഐ പരിഷ്‌കരണത്തിന് ഉള്ള ജസ്റ്റിസ് ആര്‍എം ലോധ സമിതി ശുപാര്‍ശ സുപ്രിം കോടതി അംഗീകരിച്ചത്.

DONT MISS
Top