ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; രണ്ടുപേര്‍ മരിച്ചു


ഇടുക്കി: ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. കഞ്ഞിക്കുഴിയിലാണ് രണ്ടുപേര്‍ മരിച്ചത്. അഗസ്തി ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

ഉരുള്‍പൊട്ടലില്‍ 11 ഓളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അടിമാലിയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ ആറുപേരെ കാണാതായിരുന്നു. ഇതില്‍ രണ്ടുപേരെ ഇപ്പോള്‍ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. മറ്റ് നാലുപേര്‍ക്കുള്ള തെരച്ചില്‍ നടത്തിവരികയാണ്.

കീരിത്തോട്  രണ്ട് കുടുംബങ്ങളെ കാണാതായിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് വ്യാപകമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. മൂന്നാറിലേക്കുള്ള  ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.

പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. തുടര്‍ന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. അതീവ ജാഗ്രതാ നിര്‍ദേശമാണ് തീരപ്രദേശത്തുള്ളവര്‍ക്ക് നല്‍കിയിരിക്കുന്നത്.

DONT MISS
Top