കത്വ സമര നേതാവിന് പൊലീസിന്റെ പീഡനമേറ്റ സംഭവത്തില്‍ ജമ്മു സര്‍ക്കാരിനോട് സുപ്രിം കോടതി വിശദീകരണം തേടി

താലിബ് ഹുസൈന്‍

ദില്ലി: കത്വ കൂട്ടബലാത്സംഗ കേസില്‍ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കിയ താലിബ് ഹുസൈനെ പൊലീസ് കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു എന്ന പരാതിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ലൈംഗിക പീഡനം, നിയമവിരുദ്ധമായി ആയുധങ്ങള്‍ കയ്യില്‍ വച്ചതിനും ആഗസ്ത് രണ്ടിനാണ് പൊലീസ് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കസ്റ്റഡിയില്‍ വച്ച് പൊലീസ് പീഡിപ്പിച്ചു എന്നതാണ് താലിബിന്റെ പരാതി.

താലിബ് ഹുസൈനു വേണ്ടി ബന്ധുവാണ് സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന ആഭിഭാഷകയായി ഇന്ദിരാ ജെയ്‌സിംഗാണ് താലിബിന്റെ ഹര്‍ജാക്കാരനുവേണ്ടി വാദിച്ചത്.

താലിബിന്റെ ബന്ധുകൂടിയായ യുവതിയാണ് പൊലീസില്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. താലിബില്‍ നിന്നും അകന്നു കഴിയുന്ന ഭാര്യയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തിനാണ് കേസ് നല്‍കിയിരിക്കുന്നത്. തന്നെ താലിബ് കൊല്ലാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

DONT MISS
Top