പ്രധാനമന്ത്രി കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിക്ക് ചെന്നൈയിലെ രാജാജി ഹാളിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അര്‍പ്പിച്ചു. ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കരുണാനിധിയുടെ മരണത്തില്‍ പ്രധാനമന്ത്രി ഇന്നലെ തന്നെ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ, കല, സാംസ്‌കാരിക രംഗത്തുള്ള അനവധിപ്പേരാണ് കരുണാനിധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനായി രാജാജി ഹാളിലേക്ക് എത്തിച്ചേര്‍ന്നത്. നടന്‍ രജനീകാന്ത്, ധനുഷ്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കമല്‍ ഹാസന്‍, കോണ്‍ഗ്രസ് നേതാവ് പി ചിദംബരം തുടങ്ങിയവര്‍  എത്തിച്ചേര്‍ന്നിരുന്നു.

കരുണാനിധിയോടുള്ള ആദരസൂചമായി രാജ്യസഭ, ലോക്‌സഭ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരും ഇന്നലെ തന്നെ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യപിച്ചിരുന്നു. ഇന്ന് തമിഴ്‌നാട്ടില്‍ പൊതു അവധിയുമാണ്. ബിഹാര്‍ സര്‍ക്കാരും രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും.

DONT MISS
Top