ഓരോ ആറ് മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു: ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതി

സുപ്രിം കോടതി

ദില്ലി: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിച്ച് വരുന്നതില്‍ ആശങ്കയറിയിച്ച് സുപ്രിം കോടതി. രാജ്യത്ത് ഓരോ ആറു മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നതായി സുപ്രിം കോടതി നിരീക്ഷിച്ചു. ഇടത്തും വലത്തും നടക്കും ബലാത്സംഗങ്ങള്‍ നടക്കുന്നു, എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ഒരു വര്‍ഷം 38,000 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു ദിവസം നാലു സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണിത്. ഇത് ആശങ്കാജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ആരെങ്കിലും നടപടി എടുക്കണം. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അഭിപ്രായപ്പെട്ടു.

ബിഹാറിലെ മുസാഫര്‍പൂരിലെ ബാലികാമന്ദിരത്തില്‍ നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസ് പരിഗണയ്ക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

30 ലേറെ പെണ്‍കുട്ടികളാണ് ഇവിടെ പീഡനത്തിന് ഇരയായത്. 42 പെണ്‍കുട്ടികളില്‍ 34 പേരും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ബ്രജേഷ് താക്കൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. താക്കൂര്‍ ഉള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

DONT MISS
Top