‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’; മിഥുന്‍ മാനുവലിന്റെ പുതിയ ചിത്രം വരുന്നു

മിഥുന്‍ മാനുവല്‍ തോമസ്

ആട് 2 എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് അണിയറയില്‍ ഒരുങ്ങുകയാണ്. അശോകന്‍ ചെരുവിലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചെറുകഥയെ അവലംബിച്ചാണ്ചിത്രം ഒരുങ്ങുന്നത്. പൂര്‍ണമായും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 6 വയസു മുതല്‍ 60 വയസ്സുവരെയുള്ള കഥാപാത്രങ്ങളെ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുമെന്ന്  മിഥുന്‍ മാനുവല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും മിഥുന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന് ശേഷം ജയസൂര്യയെ നായകനാക്കിയുള്ള ഒരു ചിത്രം അതിനു ശേഷം കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയവയാണ് ഭാവി പ്രോജക്ടുകള്‍ എന്നും മിഥുന്‍ മാനുവല്‍ പറഞ്ഞു.

DONT MISS
Top