ഉപ്പളയിലേത് രാഷ്ട്രീയ കൊലപാതകമല്ല, മുതലെടുപ്പ് രാഷ്ട്രീയം ഉണ്ടാകരുത്: പിഎസ് ശ്രീധരന്‍ പിള്ള

കാസര്‍ഗോഡ്: ഉപ്പളിലെ സിപിഐഎം പ്രവര്‍ത്തകന്‍ സിദ്ദിഖിന്റേത് രാഷ്ട്രീയകൊലപാതകം അല്ലെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കൊലപാതകത്തിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കൊലപാതകവുമായി ബന്ധപെട്ട് ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോങ്കാല്‍ സ്വദേശി അശ്വദിനെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഇരുപതംഗ പ്രത്യേകഅന്വേഷണ സംഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് പറഞ്ഞു. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് ഉപ്പള സോങ്കാളില്‍ പ്രതാപ് നഗറിലെ അബ്ദുള്ളയുടെ മകന്‍ സിദ്ദിഖ് കൊല്ലപെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

DONT MISS
Top