ഭാര്യയുമായുള്ള കലഹം; മക്കളെ അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് മക്കളെയും അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

അറ് വയസുകരാനായ പുനീത് മൂന്നു വയസു പ്രായമുള്ള സജ്ജയ് മൂന്നുമാസം പ്രായമുള്ള രാഹുല്‍ എന്നിവരെയാണ് പിതാവ് വെങ്കടേഷ് പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. അമരാവതിയാണ് കുട്ടികളുടെ അമ്മ.

കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം വെങ്കടേഷ് ഒളിവിലാണ്. വെങ്കടേഷിന്റെ രണ്ടാം ഭാര്യാണ് അമരാവതി. ആദ്യ ഭാര്യയില്‍ മക്കളില്ലാത്തതിനെ തുടര്‍ന്നാണ് വെങ്കടേഷ് അമരാവതിയെ വിവാഹം ചെയ്തത്.

കഴിഞ്ഞയാഴ്ച അമരാവതിയും വെങ്കടേഷും പരസ്പരം വഴക്കിടുകയും അമരാവതി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഭാര്യയും മക്കളെയും തിരിച്ചു കൊണ്ടുവരാനായി വെങ്കടേഷ് അമരാവതിയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ തിരിച്ചുവരുന്നതിലിടയ്ക്ക് രണ്ടു പേരും വീണ്ടും പരസ്പരം വഴക്കിടുകയും ചെയ്തു. ഇതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ മക്കളെ പുഴയില്‍ എറിഞ്ഞത്. വെങ്കടേഷ് മദ്യപാനിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

DONT MISS
Top