ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസ്; ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി ഇന്നെടുക്കും

ദില്ലി: ജലന്ധര്‍ ബിഷപ്പിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന കേരള പൊലീസ് സംഘം ഇന്ന് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിന്റെ   മൊഴിയെടുക്കും. ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ആരോപണങ്ങളെപ്പറ്റി ഉജ്ജയിന്‍ ബിഷപ്പിന് അറിയാമെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫാദര്‍ സെബാസ്റ്റിയന്‍ വടക്കേലിന്റെ മൊഴിഎടുക്കാനുള്ള തീരുമാനം.

ഉജ്ജയിനില്‍ നിന്ന് ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം ചൊവ്വാഴ്ച വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അതിന് ശേഷം ജലന്ധറിലേക്ക് പോകാനാണ് സംഘത്തിന്റെ തീരുമാനം.

DONT MISS
Top