കാലവര്‍ഷക്കെടുതി: മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ല, പ്രതിപക്ഷം അവലോകന യോഗം ബഹിഷ്കരിച്ചു

രമേശ് ചെന്നിത്തല, പിണറായി വിജയന്‍

ആലപ്പുഴ: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം ആലപ്പുഴ കളക്ടറേറ്റില്‍ ഇന്ന് നടക്കും. എന്നാല്‍ പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച കുട്ടനാട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങും. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് അവലോകനയോഗം ബഹിഷ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയപാപ്പരത്തമാണെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. യോഗത്തില്‍ പ്രതിപക്ഷനേതാവ് പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി തോമസ് ഐസകും പറഞ്ഞു. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നുണ്ട്. ഇതിന്റെ തിരക്കുകള്‍ ഉള്ളതിനാലാണ് മുഖ്യമന്ത്രിക്ക് കുട്ടനാട് സന്ദര്‍ശിക്കാന്‍ സമയം കിട്ടാത്തതെന്നാണ് വിശദീകരണം.

DONT MISS
Top