ഛേത്രിക്ക് പിറന്നാളാശംസയുമായി മോഹന്‍ലാല്‍; ‘ലാലേട്ടന്’ നന്ദിയറിയിച്ച് ഛേത്രി

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായ സുനില്‍ ഛേത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ലോകം. സൂപ്പര്‍ താര ജാഡകളൊന്നുമില്ലാത്ത പൊതുവെ സമ്മതനായ ഛേത്രിക്ക് നിരവധി പിറന്നാള്‍ ആശംസകളാണ് ലഭിച്ചത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ഛേത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ഹാപ്പി ബര്‍ത്ത്‌ഡേ സുനില്‍ ഛേത്രി എന്നാണ് മോഹന്‍ലാല്‍ നേര്‍ന്നത്. എന്നാല്‍ ഇതിന് ഛേത്രി നല്‍കിയ മറുപടി ട്വിറ്റര്‍ ലോകത്തെ അതിശയിപ്പിച്ചു. താങ്ക് യു സോമച്ച് ലാലേട്ടാ എന്നായിരുന്നു മറുപടി. മോഹന്‍ലാലിനെ ഛേത്രി ലാലേട്ടാ എന്നുവിളിച്ചത് ഏറെ കൗതുകമായി.

കരിയറിലെ ഏറ്റവും മികച്ച നിലയിലാണ് നിലവില്‍ ഛേത്രി. 34 വയസിലും മികച്ച പ്രകടനമാണ് ഛേത്രി പുറത്തെടുക്കുന്നത്. ഐഎസ്എല്ലിലും യുവതാരങ്ങളെ വെല്ലുന്ന പ്രകടനം അദ്ദേഹം കാഴ്ച്ചവച്ചിരുന്നു.

DONT MISS
Top