ടെസ്‌ലയ്ക്ക് നഷ്ടം 5000 കോടി; പ്രതീക്ഷ കൈവിടാതെ എലണ്‍ മസ്‌ക്

പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന എലോണ്‍ മസ്‌ക്

ലോകത്തെ ഞെട്ടിച്ച ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. കഴിഞ്ഞ വര്‍ഷം 1.1 ബില്യണ്‍ നഷ്ടത്തിലായിരുന്ന ടെസ്‌ല ഇപ്പോള്‍ 717 ദശലക്ഷം ഡോളറിന്റെ നഷ്ടത്തിലാണ്. ഏകദേശം 5000 കോടി രൂപയോളം!

വെറും മൂന്ന് മാസം കൊണ്ടാണ് കമ്പനി ഇത്രയും വലിയ നഷ്ടത്തിലേക്ക് പതിച്ചത്. ആഴ്ച്ചയില്‍ 5000 കാറുകള്‍ നിര്‍മിക്കാനുള്ള കമ്പനിയുടെ നീക്കം നടക്കാതെ വന്നതോടെയാണ് ഇത്രയും കടുത്ത നഷ്ടം സംഭവിച്ചത്. വിചാരിച്ചതിന്റെ പത്തിലൊന്ന് കാറുകള്‍ നിര്‍മിക്കാന്‍ പോലും കമ്പനിക്ക് സാധിച്ചില്ല.

കമ്പനിയിലെ യന്ത്രവല്‍കരണം വലിയ വിനയാണ് വരുത്തിയതെന്ന് എലണ്‍ മസ്‌ക് നേരത്തെ പ്രതികരിച്ചിരുന്നു. താന്‍ കൂടുതല്‍ മനുഷ്യനെ വിശ്വസിക്കുന്നവനായി എന്ന അദ്ദേഹത്തിന്റെ അഭിപ്രായവും ചര്‍ച്ചയായി. എന്നാല്‍ കൂടുതല്‍ ജീവനക്കാരെ കണ്ടെത്താനുള്ള പ്രയാസവും കമ്പനിയെ പ്രതിസന്ധിയിലാക്കി.

എന്നാല്‍ ടെസ്‌ലയുടെ സഹോദര കമ്പനിയായ സ്‌പെയ്‌സ് എക്‌സ് അഭിനന്ദനാര്‍ഹമായ നേട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം എലണ്‍ മസ്‌കിനെ കൂടുതല്‍ ആദരണീയനാക്കിയെന്നത് സത്യം. ചൊവ്വയില്‍ മനുഷ്യവാസമൊരുക്കുക, വന്‍തോതില്‍ ബഹിരാകാശത്തേക്ക് സാധനങ്ങള്‍ കയറ്റിവിടാന്‍ സൗകര്യമൊരുക്കുക എന്നതിലാണ് നിലവില്‍ സ്‌പെയ് എസ്‌ക് ശ്രദ്ധിക്കുന്നത്.

DONT MISS
Top