ഇംഗ്ലണ്ട് 287 ന് പുറത്ത്; അശ്വിന് നാല് വിക്കറ്റ്

എഡ്ജ്ബാസ്റ്റണ്‍: ചരിത്രടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് 287 റണ്‍സിന് പുറത്തായി. ഒന്‍പതിന് 285 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ പുറത്തായി. 24 റണ്‍സെടുത്ത സാം കുറാനെ ഷമി പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീല വീണത്.

ഇന്ത്യയ്ക്കായി അശ്വിന്‍ നാലും ഷമി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് പോകാതെ അഞ്ച് റണ്‍സ് എടുത്തിട്ടുണ്ട്. നാല് റണ്‍സോടെ ധവാനും ഒരു റണ്ണുമായി മുരളി വിജയും ആണ് ക്രീസില്‍.

ആദ്യ ദിനം ക്യാപ്റ്റന്‍ ജോ റൂട്ട് (80), വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ (70), കീറ്റണ്‍ ജെന്നിംഗ്‌സ് (42) എന്നിവര്‍ നടത്തിയ പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

ഇനി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ഇംഗ്ലീഷ് ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അതില്‍ വിജയിക്കാനായാല്‍ മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

DONT MISS
Top